Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Singer Krishnachandran

Thrissur

ഗാ​യ​ക​ൻ കൃ​ഷ്‌​ണ​ച​ന്ദ്ര​ന് പു​ര​സ്കാ​രം സമ്മാനിച്ചു

ക​ണ്ടാ​ണ​ശേ​രി​: ക​ണ്ടാ​ണ​ശേ​രി മാ​ക് സം​ഗീ​ത കൂ​ട്ടാ​യ്മ​യു​ടെ പ​തി​ന​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷ​വും മാ​ക് സം​ഗീ​ത പു​ര​സ്‌​കാ​ര സ​മ​ർ​പ്പ​ണ​വും ന​ട​ത്തി. കീ​ബോ​ർ​ഡ് ആ​ർ​ട്ടി​സ്‌​റ്റാ​യി​രു​ന്ന സ​ദാ​ന​ന്ദ​ൻ കെ ​ശ​ങ്ക​റിന്‍റെ സ്മ​ര​ണ​ക്കാ​യു​ള്ള പു​ര​സ്കാ​രം പി​ന്ന​ണി ഗാ​യ​ക​ൻ കൃ​ഷ്ണ ച​ന്ദ്ര​ന് (25,000 രൂ​പ ) സ​മ്മാ​നി​ച്ചു.

ച​ട​ങ്ങി​ൽ സം​ഗീ​ത സം​വി​ധാ​യ​ക​ൻ മോ​ഹ​ൻ സി​താ​ര​യേ​യും പി​ന്ന​ണിഗാ​യി​ക ല​തി​ക​യേ​യും ആ​ദ​രി​ച്ചു.​ പ്ര​ഫ. സി.​ര​വീ​ന്ദ്ര​നാ​ഥ് എം​എ​ൽ​എ. ഉ​ദ്ഘാ​ട​ന​വും പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും നി​ർ​വഹി​ച്ചു. മോ​ഹ​ൻ സി​താ​ര​യ്ക്കും ല​തി​ക​യ്ക്കും ടി.എ​ൻ. പ്ര​താ​പ​നും കെ.വി. അ​ബ്ദു​ൾഖാ​ദ​റും ചേ​ർ​ന്ന് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. ക​ണ്ടാ​ണ​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് എം.​പി. സ​ജീ​പ് അ​ധ്യ​ക്ഷ​നാ​യി.

ന​ടി വ​നി​ത കൃ​ഷ്‌​ണച​ന്ദ്ര​ൻ മു​ഖ്യാ​തി​ഥി​യാ​യി. വാ​ർ​ഷി​ക​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന "അ​ർ​ജു​ന ഗീ​തം' സം​സ്ഥാ​ന ത​ല ഗാ​നാ​ലാ​പ​ന മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് ന​ട​ൻ ശി​വ​ജി ഗു​രു​വാ​യൂ​ർ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

മാ​ക് കോ​ർ​ഡി​നേ​റ്റ​ർ ജ​വ​ഹ​ർ വെ​ട്ട​ത്ത്, പ്ര​സി​ഡ​ന്‍റ് ഹ​രി​ദാ​സ് നാ​രാ​യ​ണ​ൻ, സെ​ക്ര​ട്ട​റി ക​ല്ലൂ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ സ​ത്യാ​ന​ന്ദ് കെ ​ശ​ങ്ക​ർ, സു​രേ​ഷ് ബ്ര​ഹ്മ, ഓ​മ​ന​ക്കു​ട്ട​ൻ, ബാ​ല​ൻ വാ​റ​ണാ​ട്ട് , ശോ​ഭ സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up